കോഹ്ലിയുടെയും രോഹിതിന്റെയും കൂറ്റൻ കട്ടൗട്ടുകളുമായി മലയാളി ക്രിക്കറ്റ് പ്രേമികൾ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20 മത്സരത്തിനായി കേരളത്തിൽ എത്തിയ ഇന്ത്യൻ ടീമിന് ഗംഭീര സ്വീകരണം ആണ് തിരുവനന്തപുരത്ത് ലഭിച്ചത്‌‌ വിമാനത്താവളത്തിലെ സ്വീകരണം കൂടാതെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുന്നിൽ ഉയർന്ന രണ്ട് കൂറ്റൻ കട്ടൗട്ടുകളും ഇപ്പോൾ വൈറൽ ആവുകയാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും പടുകൂറ്റൻ കട്ടൗട്ട് ആണ് ഉയർന്നിരിക്കുന്നത്.

 കോഹ്ലി 005609

ആൾ കേരള രോഹിത് ശർമ്മ ഫാൻസും ആൾ കേരള കോഹ്ലി ഫാൻസും ആണ് ഈ കട്ടൗട്ടുകൾ സ്ഥാപിച്ചത്. രോഹിതിന്റെ കട്ടൗട്ട് മുംബൈ ഇന്ത്യൻസിന്റെ ട്വിറ്റർ അക്കൗണ്ട് ആരാധകരുമായി പങ്കുവെച്ചു.