രോഹിത് ശർമ്മക്ക് ഒപ്പമൊരു നേട്ടത്തിൽ കോഹ്ലിയും എത്തി

ഇന്നലെ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ അർധ സെഞ്ചുറിയോടെ വിരാട് കോഹ്‌ലി ടി20യിൽ രോഹിത് ശർമ്മയ്ക്ക് ഒപ്പം ഒരു നേട്ടത്തിൽ എത്തി. ടി20യിൽ അമ്പതോ അതിലധികമോ സ്‌കോറുകൾ ഏറ്റവും കൂടുറ്റ്യൽ തവണ നേടുന്ന താരമെന്ന റെക്കോർഡിലാണ് കോഹ്ലി രോഹിതിന് ഒപ്പം എത്തിയത്.

44 പന്തിൽ 59 റൺസുമായി കോഹ്‌ലി ഇന്നലെ പുറത്താകാതെ നിന്നിരുന്നു. ടി20 ഫോർമാറ്റിൽ കോഹ്‌ലിയുടെ 31-ാം ഫിഫ്റ്റി പ്ലസ് സ്‌കോറായിരുന്നു ഇത്. ടി20യിൽ 27 അർധസെഞ്ചുറികളും നാല് സെഞ്ചുറികളും രോഹിതിന്റെ പേരിലുണ്ട്.

കോഹ്ലി 31 അർധ സെഞ്ച്വറി നേടിയിട്ടുണ്ട് എങ്കിലും ഒറ്റ സെഞ്ച്വറി ഈ ഫോർമാറ്റിൽ നേടിയിട്ടില്ല.

കോഹ്ലിയും രോഹിതും അല്ലാതെ വേറെ ഒരു ബാറ്റർക്കും 30 തവണ 50നു മുകളിൽ ടി20 ഇന്റർനാഷണൽസിൽ സ്കോർ ചെയ്യാനായിട്ടില്ല.ബാബർ അസം, ഡേവിഡ് വാർണർ, മാർട്ടിൻ ഗപ്റ്റിൽ, പോൾ സ്റ്റെർലിംഗ് എന്നിവർക്ക് 20ൽ അധികം 50നു മുകളിലുള്ള സ്‌കോറുകളുണ്ട്.