വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ടി20 ലോകകപ്പിൽ ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്താൽ നല്ലതായിരിക്കും എന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. കോഹ്ലി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൻ്റെ ഭാഗമാകണമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല എന്നും ലാറ പറഞ്ഞു. കോഹ്ലി ഐ പി എല്ലിൽ ഓപ്പണർ ആയതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റിൽ പ്രശ്നം ഒന്നും ഇല്ല എന്നും ലാറ പറഞ്ഞു.
“സ്ട്രൈക്ക്-റേറ്റ് ഒരാളുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു, ഓപ്പണറുടെ സ്‌ട്രൈക്ക്-റേറ്റ് 130-140 ഒക്കെ ആണെങ്കിൽ അത് നല്ലതാണ്.. എന്നാൽ നിങ്ങൾ മധ്യനിരയിലാണ് വരുന്നതെങ്കിൽ, നിങ്ങൾ 150 അല്ലെങ്കിൽ 160 സ്ട്രൈക്ക് റേറ്റിൽ അടിക്കേണ്ടി വരും.” ലാറ പറഞ്ഞു
“ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മൂന്ന് സ്ഥാനക്കാർ രോഹിത് ശർമ്മയും വിരാട്ടും ഗില്ലും ആയിരിക്കണം. ഓപ്പണർമാരായി രോഹിതും വിരാടും വരുന്നത് ഇന്ത്യക്ക് നല്ലതായിരിക്കും എന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, ഓപ്പണിംഗിൽ നിങ്ങൾക്ക് കുറച്ച് യുവത്വമുള്ള ആൾക്കാരെ ഉൾപ്പെടുത്താനും നോക്കും. കോഹ്ലിയും രോഹിതും ഓപ്പൺ ചെയ്ത് ഇരുവരെയും നഷ്ടപ്പെട്ടാൽ ഇന്ത്യ പ്രതിസന്ധിയിൽ ആയേക്കും. അതുകൊണ്ട് ഇവരിൽ ഒരാളെ ഇന്ത്യ മധ്യനിരയിൽ കളിപ്പിക്കാൻ ആണ് സാധ്യത.” ലാറ പറഞ്ഞു.