പൃഥ്വിയുടെ പ്രായത്തില്‍ ഞങ്ങളൊന്നും താരത്തിന്റെ പത്ത് ശതമാനം പോലും മികവുള്ളവരായിരുന്നില്ല

പൃഥ്വി ഷായെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. പൃഥ്വി ഷായുടെ പ്രായത്തില്‍ താരത്തിന്റെ പത്ത് ശതമാനം കഴിവ് പോലും ഇന്ത്യയിലെ മറ്റാര്‍ക്കും ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് പൃഥ്വിയുടെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തെക്കുറിച്ച് വിരാട് കോഹ്‍ലി പറഞ്ഞത്. താരം ഇനിയും മെച്ചപ്പെടുവാനുള്ള മേഖലകളുണ്ട് അതിനു വേണ്ട സഹായങ്ങളെല്ലാം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമന്നും കോഹ്‍ലി പറഞ്ഞു.

ഇന്ത്യയ്ക്ക് ആവശ്യമായൊരു തുടക്കം നല്‍കുവാന്‍ ശേഷിയുള്ളൊരു താരമാണ് പൃഥ്വി ഷാ. ഇന്ത്യയ്ക്ക് ഇങ്ങനൊരു താരം ആവശ്യമായിരുന്നു. ഭയമില്ലാതെ കളിക്കുക എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. തന്റെ കളിയിലും കഴിവിലും ഏറെ ആത്മവിശ്വാസമുള്ള താരമാണ് പൃഥ്വി ഷാ.

താരം ഇപ്പോള്‍ സ്ലിപ്പിലോ കീപ്പറിനെ ക്യാച്ച് നല്‍കി പുറത്താകുമെന്ന് നിങ്ങള്‍ക്ക് തോന്നും എന്നാല്‍ അത് ഒരിക്കലും സംഭവിക്കുന്നില്ലെന്ന് ഇവിടെയും ഇംഗ്ലണ്ടിലും(ഇന്ത്യ എ ടീമിനൊപ്പം) നമ്മളെല്ലാവരും കണ്ടതാണ്. ആക്രമിച്ച് കളിക്കുമ്പോളും മികച്ച നിയന്ത്രണം കാഴ്ചവെച്ച താരമാണ് പൃഥ്വി ഷാ. ന്യൂ ബോളിനെതിരെ കളിക്കുവാനുള്ള മികച്ച കഴിവുള്ള താരമാണ് പൃഥ്വിയെന്നും വിരാട് കൂട്ടിചേര്‍ത്തു.

Previous articleവനിതകള്‍ക്കും വെള്ളി, പരാജയം ആതിഥേയരോട്
Next articleപരാജയ ഭീതിയില്ല: സര്‍ഫ്രാസ് അഹമ്മദ്