വനിതകള്‍ക്കും വെള്ളി, പരാജയം ആതിഥേയരോട്

യൂത്ത് ഒളിമ്പിക്സ് വനിത ഹോക്കി 5sല്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍. അര്‍ജന്റീനയോട് 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ പരാജയം. 49 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഗോള്‍ നേടി അര്‍ജന്റീനയെ ഞെട്ടിച്ചത് ഇന്ത്യയായിരുന്നുവെങ്കിലും ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ അര്‍ജന്റീന മടക്കി ലീഡ് നേടി. ഏഴാം മിനുട്ടില്‍ ജിയനെല്ല പാലെറ്റ്, ഒമ്പതാം മിനുട്ടില്‍ സോഫിയ രാമല്ലോ എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയില്‍ 2-1 നു ലീഡ് ചെയ്ത ആതിഥേയര്‍ രണ്ടാം പകുതിയില്‍ ബ്രിസ ബ്രുഗെസ്സെര്‍ നേടിയ ഗോളിലൂടെ സ്വര്‍ണ്ണ മെഡല്‍ ഉറപ്പാക്കി. ഇന്ത്യയുടെ ഏക ഗോള്‍ നേടിയത് മുംതാസ് ഖാന്‍ ആണ്.

Previous articleജയസൂര്യക്കെതിരെ ഐ.സി.സിയുടെ കുറ്റപത്രം
Next articleപൃഥ്വിയുടെ പ്രായത്തില്‍ ഞങ്ങളൊന്നും താരത്തിന്റെ പത്ത് ശതമാനം പോലും മികവുള്ളവരായിരുന്നില്ല