“അവസരങ്ങൾ മുതലാക്കാത്തത് പ്രശ്നമായി” – കോഹ്ലി

- Advertisement -

ന്യൂസിലൻഡിനെതിരായ പരമ്പര ജയിക്കാനുള്ള പ്രകടനം ഇന്ത്യക്ക് കാഴ്ച വെക്കാൻ ആയില്ല എന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ന് കൂടെ പരാജയപ്പെട്ടതോടെ പരമ്പര 3-0ന് തോറ്റിരിക്കുകയാണ് ഇന്ത്യ. എന്നാൽ ഇന്ത്യയുടെ പ്രകടനം അത്ര മോശമായിരുന്നില്ല എന്നും അവസരങ്ങൾ മുതലാക്കാത്തത് ആണ് തിരിച്ചടി ആയത് എന്നും കോഹ്ലി പറഞ്ഞു. ഫീൽഡിൽ ഇന്ത്യക്ക് പറ്റിയ പിഴവുകളെയും കോഹ്ലി വിമർശിച്ചു.

അന്താരാഷ്ട്ര മത്സരത്തിൽ കാണിക്കേണ്ട നിലവാരം ഫീൽഡിൽ കാണിക്കാൻ ഇന്ത്യക്ക് ആയില്ല. എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചുവരും എന്നു കോഹ്ലി പ്രതീക്ഷ പ്രകടിപ്പിച്ചു. ടെസ്റ്റ് പരമ്പര സ്വന്തമാക്കും എന്നും ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്ക്വാഡാണ് ഉള്ളതെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

Advertisement