താൻ തീരെ പ്രതീക്ഷിക്കാത്ത ടി20യിൽ ആണ് ഈ സെഞ്ച്വറി വന്നത് – വിരാട് കോഹ്ലി

ഇന്ന് അഫ്ഗാനിസ്താനെതിരെ സെഞ്ച്വറി നേടിക്കൊണ്ട് സെഞ്ച്വറിക്ക് ആയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച വിരാട് കോഹ്ലി താൻ ഈ സെഞ്ച്വറിയിൽ സന്തോഷവാനും അനുഗ്രഹീതനും ആണെന്ന് പറഞ്ഞു‌. ഈ സെഞ്ച്വറി ടി20യിൽ ആയിരിക്കും വരിക എന്ന് താൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വിരാട് കോഹ്ലി പറഞ്ഞു. ഇന്ന് അഫ്ഗാൻ ബൗളർമാരെ ബൗണ്ടറികളിലേക്ക് ഒന്നിനു പിറകെ ഒന്നായി പറത്തിഉഅ കോഹ്ലി 61 പന്തിൽ നിന്നായിരുന്നു 122 റൺസ് അടിച്ചത്.

ടി20യിലെ കോഹ്ലിയുടെ ആദ്യ സെഞ്ച്വറിയും 2019 നവംബറിന് ശേഷമുള്ള ആദ്യ സെഞ്ച്വറിയുമായിരുന്നു ഇത്. അവസാന രണ്ടർ വർഷം തന്നെ ഏറെ കാര്യങ്ങൾ പഠിപ്പിച്ചു എന്ന് കോഹ്ലി പറഞ്ഞു. താൻ 34കാരൻ ആവാൻ പോവുകയാണെന്നും ഒരോ നിമിഷവും താൻ ആഘോഷിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു. ഈ സെഞ്ച്വറിക്ക് ആയി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്നും ടീമും തന്നെ സഹായിച്ചു എന്നും കോഹ്ലി പറഞ്ഞു.