ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് വിരാട് കോഹ്‌ലി തന്നെ !

- Advertisement -

ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 928 റേറ്റിംഗ് പോയിന്റുമായാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ  സ്റ്റീവ് സ്മിത്തിന് 911 പോയിന്റാണ് ഉള്ളത്. ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാർക്ക് ലബുഷെയ്ൻ തന്റെ ഏറ്റവും മികച്ച റാങ്കിങ് സ്വന്തമാക്കി. ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനം താരത്തെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചു.

അതെ സമയം ആദ്യ പത്തിൽ ഉണ്ടായിരുന്ന രണ്ട് ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാരയും അജിങ്കെ രഹാനെയും റാങ്കിങ്ങിൽ പുറകോട്ട് പോയി. നിലവിൽ പൂജാര ഒരു സ്ഥാനം താഴോട്ടിറങ്ങി ആറാം സ്ഥാനത്തും അജിങ്കെ രഹാനെ രണ്ട് സ്ഥാനം താഴോട്ടിറങ്ങി ഒൻപതാം സ്ഥാനത്തുമാണ്.

ബൗളർമാരിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തി. പരിക്കുമാറി ശ്രീലങ്കക്കെതിരെയുള്ള ടി20 പാരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ ടെസ്റ്റ് റാങ്കിങ്ങിൽ ആറാം സ്ഥാനത്ത് തുടരുകയാണ്. ഇന്ത്യൻ ബൗളർമാരായ രവിചന്ദ്ര അശ്വിൻ ഒൻപതാം സ്ഥാനത്തും മുഹമ്മദ് ഷമി പത്താം സ്ഥാനത്തുമാണ്.

Advertisement