ഗാബിഗോളിനായി വലയെറിഞ്ഞ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ

- Advertisement -

ബ്രസീലിയൻ താരം ഗാബിഗോളിനെ സ്വന്തമാക്കാൻ മത്സരിച്ച് പ്രീമിയർ ലീഗ് ക്ലബ്ബുകൾ. പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് വെസ്റ്റ് ഹാം, ക്രിസ്റ്റൽ പാലസ്, ചെൽസി ടീമുകൾ ഗാബിഗോളിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. 23 കാരനായ ഗാബിഗോള്‍ ഇപ്പോള്‍ ഇന്റര്‍ മിലാനില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ആണ് ഫ്ലെമെങ്കോയിൽ കളിക്കുന്നത്.താരത്തെ ദീർഘകാലാടിസ്ഥാനത്തിൽ ടീമിൽ എത്തിക്കാൻ ഫ്ലമെങ്കോയും ശ്രമിക്കുന്നുണ്ട്.

ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലൂടെ വളര്‍ന്ന താരം 2016ല്‍ ഇന്റര്‍ മിലാനുമായി കരാറില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ററില്‍ അധികം അവസരം ലഭിക്കാത്ത താരം ലോണില്‍ സാന്റോസിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ബെൻഫിക്കയിലും ഫ്ലമെങ്കോയിലും കളിച്ച ഗാബിഗോളിന്റെ കരിയറിൽ തിരിച്ച് വരവിന് വഴിയൊരുക്കിയത് ഫ്ലമെങ്കോയിലെ സ്പെല്ലാണ്. 43 ലീഗ് മത്സരങ്ങളിൽ 34 ഗോളടിക്കുകയും ലീഗ് കിരീടവും കോപ്പ ലിബർട്ടഡോറെസും സ്വന്തമാക്കുകയും ചെയ്തു ഗാബിഗോൾ ഫ്ലെമെങ്കോയോടൊപ്പം. പിന്നീട് ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ എത്തുകയും ചെയ്തു ഫ്ലമെങ്കോ. 20 മില്ല്യണിലധികം നൽകിയാലേ ഗാബിഗോളിനെ ഇന്ററിൽ നിന്നും സ്വന്തമാക്കാൻ സാധിക്കുക്കയുള്ളൂ.

Advertisement