ട്രാവുവിന് ലീഗിലെ ആദ്യ വിജയം

- Advertisement -

ഐ ലീഗിൽ ആദ്യമായി എത്തിയ ട്രാവുവിന് നീണ്ട കാത്തിരിപ്പിന് ശേഷം അവരുടെ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കാൻ ആയി. ഇന്ന് ഐലീഗിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ട്രാവു നെരോക എഫ് സിയെ ആണ് പരാജയപ്പെടുത്തിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ട്രാവുവിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിൻ പിറകിൽ പോയ ശേഷം തിരിച്ചുവന്ന് ജയിക്കാൻ ട്രാവുവിനായി.

ഡിയാരയിലൂടെ ഒമ്പതാം മുനുട്ടിൽ തന്നെ നെരോക മുന്നിൽ എത്തിയിരുന്നു‌ പിന്നീട് തിരിച്ചടിച്ച ട്രാവു 41ആം മിനുറ്റ്രിൽ സമനില ഗോൾ നേടി. നവോചയുടെ വകയായിരുന്നു ട്രാവുവിന്റെ ഗോൾ‌ പിന്നീട് രണ്ടാം പകുതിയിൽ കൃഷ്ണാനന്ദ സിങ് ട്രാവുവിന്റെ വിജയ ഗോളും നേടി. ഇതിനു മുമ്പ് നടന്ന അഞ്ചു ലീഗ് മത്സരങ്ങളിലും വിജയിക്കാൻ ട്രാവുവിന് ആയിരുന്നില്ല.

Advertisement