“കോഹ്ലിയുടെ ചെറിയ സംഭാവനകൾ വരെ ഇന്ത്യൻ ടീമിന് പ്രധാനം ആണ്”

Newsroom

Img 20220904 113103

വിരാട് കോഹ്ലിയുടെ പ്രകടങ്ങളിൽ ടീം ഹാപ്പി ആണെന്നും എന്നും അർധ സെഞ്ച്വറികളും സെഞ്ച്വറികളും ഒരു താരത്തിൽ നിന്ന് ലഭിക്കണം എന്നില്ല എന്നും ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്.

കോഹ്ലി തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്, അവസാന മത്സരത്തിൽ അദ്ദേഹം നന്നായി കളിച്ചു, അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, അവൻ എത്ര റൺസ് നേടുന്നു എന്നതല്ല പ്രധാനം. വിരാടിന്റെ കാര്യത്തിൽ എല്ലാവർക്കും സ്റ്റാറ്റസ്റ്റിക്സും നമ്പറുകളിലും പ്രധാനം ആണ്. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം അതല്ല പ്രധാനം. ദ്രാവിഡ് പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഗെയിമിന്റെ വിവിധ ഘട്ടങ്ങളിൽ അദ്ദേഹത്തിന് നൽകാൻ കഴിയുന്ന സംഭാവനകൾ ആണ് പ്രധാനം. അത് അൻപതുകളിലോ സെഞ്ചുറികളിലോ ആവണണമെന്നില്ല. ചെറിയ സംഭാവനകൾ പോലും ടി20 ക്രിക്കറ്റിൽ വളരെയധികം അർത്ഥമാക്കുന്നു, ദ്രാവിഡ് പറഞ്ഞു.