കോഹ്ലിക്ക് ഹോട്ടലിൽ സംഭവിച്ച കാര്യം അത്ര സുഖകരമല്ല എന്ന് രാഹുൽ ദ്രാവിഡ്

വിരാട് കോഹ്ലിയുടെ ഹോട്ടൽ റൂം ഒരു ആരാധകൻ വീഡിയോ എടുത്ത് പങ്കുവെച്ച കാര്യത്തിൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ പ്രതികരണം. കോഹ്ലിക്ക് സംഭവിച്ചത് നിരാശകരമായ കാര്യമാണെന്ന് ദ്രാവിഡ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

“തീർച്ചയായും ആ സംഭവം നിരാശാജനകമായിരുന്നു. വിരാടിന് മാത്രമല്ല ഇത് ആർക്കും അത്ര സുഖകരമല്ല. ഞങ്ങൾ ഇത് ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചിട്ടുണ്ട്. അവർ നടപടിയെടുത്തു കഴിഞ്ഞു. ഭാവിയിൽ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു” ദ്രാവിഡ് പറഞ്ഞു.

കോഹ്ലി

നിങ്ങൾക്കറിയാമോ, ആളുകളുടെ ബഹളമില്ലാത്ർ മാധ്യമങ്ങളില്ലാതെ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ഹോട്ടൽ. താരങ്ങൾ ആകെ സുരക്ഷിതരായി ഫീൽ ചെയ്യുന്നത് അവിടെയാണ്. അത് ഈ സംഭവത്തോടെ ഇല്ലാതായിരിക്കുകയാണ്. ദ്രാവിഡ് പറഞ്ഞു.

കോഹ്ലി ഈ വിഷയം നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു എന്ന് കോച്ച് പറഞ്ഞു. അവൻ സുഖമായിരിക്കുന്നു, കോഹ്ലി ടീമിനൊപ്പം നല്ല നികയിൽ പരിശീലനത്തിലാണ് എന്നും ദ്രാവിഡ് പറഞ്ഞു.