ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരുമെന്ന് പ്രതീക്ഷയെന്ന് കോഹ്‍ലി

വിന്‍ഡീസിനെതിരെ നടത്തിയതിനു സമാനമായ പ്രകടനം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഓസ്ട്രേലിയയില്‍ നടത്തുമെന്ന് പ്രതീക്ഷ പുലര്‍ത്തി വിരാട് കോഹ്‍ലി. വിഹാരി, പന്ത്, പൃഥ്വി ഷാ എന്നിവര്‍ അവര്‍ക്ക് ലഭിച്ച അവസരം മുതലാക്കിയിട്ടുണ്ട്. ഹനുമ വിഹാരി ഇംഗ്ലണ്ടില്‍ അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ പന്ത് ഇംഗ്ലണ്ടില്‍ ശതകവും ഇന്ത്യയില്‍ വിന്‍ഡീസിനെതിരെ രണ്ട് മത്സരങ്ങളിലും ശതകത്തിനടുത്തെത്തി പുറത്താകുകയായിരുന്നു. പൃഥ്വി ഷായും തനിക്ക് ലഭിച്ച അവസരങ്ങള്‍ മികച്ച രീതിയില്‍ വിനിയോഗപ്പെടുത്തി.

ഈ മൂന്ന് താരങ്ങളും ഓസ്ട്രേലിയയിലും സമാനമായ രീതിയില്‍ ഇന്ത്യയ്ക്ക് ഗുണകരമാകുന്ന രീതിയില്‍ പ്രകടനം പുറത്തെടുക്കുമെന്നാണ് കോഹ്‍ലി പ്രത്യാശ പ്രകടിപ്പിച്ചത്.