“കോഹ്ലിയാണ് എന്റെ ഫിറ്റ്നസ് ഗുരു, ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് തന്നെ അദ്ദേഹം മാറ്റി” – ഹർഭജൻ

Newsroom

Picsart 24 02 21 11 49 49 215
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ക്യാമ്പിൽ നല്ല ഫിറ്റ്നസ് ഉണ്ടാവുക എന്ന സംസ്കാരം വളർത്തിയത് കോഹ്ലി ആണെന്ന് ഹർഭജൻ സിംഗ്. കോഹ്ലി എന്റെയും ഇന്ത്യൻ ടീനിന്റെയും ‘ഫിറ്റ്‌നസ് ഗുരു’ ആണ് എന്നും ഹർഭജൻ പറഞ്ഞു.

കോഹ്ലി 23 11 12 20 35 32 192

“തീർച്ചയായും, ഞങ്ങൾ ഫിറ്റ്നസിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ മാത്രമേ നിങ്ങൾ എത്ര അൺഫിറ്റ് ആണെന്ന് അറിയൂ”. ഹർഭജൻ പറഞ്ഞു.

“കോഹ്ലിയിൽ മാറ്റങ്ങൾ കണ്ടപ്പോൾ ആണ് ഞാൻ ഫിറ്റ്നസിനെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചത്., ഇത്രയധികം നിയന്ത്രണം എന്തിനാണെന്ന് ഞാൻ ചോദിച്ചു. അവൻ ഒരു പ്രത്യേക ഭക്ഷണം, ഒരു പ്രത്യേക അളവിൽ മാത്രമേ കഴിക്കൂ, അതിൽ കൂടുതലാകില്ല. അത് അവനെ മാറ്റി. അവൻ എന്നെയും ഫിറ്റ്നസ് മെച്ചപ്പെടുത്താൻ സഹായിച്ചു.” ഹർഭജൻ പറഞ്ഞു.

“കോഹ്ലിക്ക് ഒപ്പം പ്രവർത്തിച്ച ആ 2 വർഷം എനിക്ക് നല്ലതായിരുന്നു, ഞാൻ ഫിറ്റ്‌നസിൻ്റെ കൊടുമുടിയിൽ എത്തിയത് വിരാട് കോഹ്‌ലി കാരണമാണ്, അവൻ എന്നെ ജിമ്മിൽ കൊണ്ട് പോകാൻ തുടങ്ങി, ഞാൻ അവനെ ഫിറ്റ്‌നസ് ഗുരു എന്ന് വിളിക്കും, വിരാട് കോഹ്‌ലിയാണ് ഇന്ത്യൻ ടീമിൽ ഫിറ്റ്‌നസിൻ്റെ പാറ്റേൺ സ്ഥാപിച്ചത്.” അദ്ദേഹം കൂട്ടിച്ചേർത്തു.