ഐ പി എല്ലിന് മുമ്പ് സർഫറാസ് ഖാനെ സ്വന്തമാക്കാൻ KKR-ഉം CSK-യും ശ്രമിക്കുന്നു

Newsroom

Picsart 24 02 15 16 49 51 271
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച സർഫറാസ് ഖാനെ ഐ പി എൽ ക്ലബുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു. നേരത്തെ നടന്ന ലേലത്തിൽ സർഫറാസ് ഖാനെ ആരും വാങ്ങിയിരുന്നില്ല. എന്നാൽ ഇന്ത്യക്കായി നല്ല പ്രകടനം കാഴ്ചവെച്ചതോടെ താരത്തെ സ്വന്തമാക്കാനായി രണ്ടിലധികം ക്ലബുകൾ രംഗത്ത് ഉള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സർഫറാസ് 24 02 18 14 36 13 103

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ), ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) ആണ് പ്രധാനമായി രംഗത്ത് ഉള്ളത്. ഗൗതം ഗംഭീർ കൊൽക്കത്തയോട് സർഫറാസ് ഖാനെ പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഒരു ടീമുമായും സർഫറാസ് കരാർ ധാരണയിൽ എത്തിയിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ തൻ്റെ ഇന്ത്യൻ ടെസ്റ്റ് അരങ്ങേറ്റത്തിൽ 62, 68* എന്നിങ്ങനെ രണ്ട് അർധ സെഞ്ച്വറികളുമായി തിളങ്ങാൻ സർഫറാസിനായിരുന്നു. ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി അദ്ദേഹത്തിൻ്റെ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസ് അദ്ദേഹത്തെ റിലീസ് ചെയ്തിരുന്നു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ബാറ്ററെ വാങ്ങാൻ ആരും ഐ പി എൽ ലേലത്തിൽ ശ്രമിച്ചതുമില്ല.

ഐപിഎല്ലിൽ ആകെ 50 മത്സരങ്ങൾ കളിച്ച സർഫറാസ് ആകെ 585 റൺസ് മാത്രമെ നേടിയിട്ടുള്ളൂ.