“വിരാട് കോഹ്ലിയെ പോലെയൊരാളെ വിമർശിക്കുന്നവർ റെക്കോർഡുകൾ നോക്കണമായിരുന്നു” – ബ്രെറ്റ് ലീ

Picsart 22 10 24 20 49 35 459

വിരാട് കോഹ്‌ലിയുടെ നിലവാരമുള്ള ഒരാൾ ആക്രമിക്കപ്പെട്ടു എന്നത് തനിക്ക് ഉൾക്കൊള്ളാൻ ആയിരുന്നില്ല എന്ന് മുൻ ഓസ്ട്രേലിയൻ പേസർ വ്രെറ്റ് ലീ. അദ്ദേഹം വിമർശിക്കപ്പെട്ടു എന്നത് എനിക്ക് രസകരമായി തോന്നി എന്ന് കോഹ്ലി പറഞ്ഞു. കോഹ്‌ലിയെ ആക്രമിച്ചവർ അദ്ദേഹത്തിന്റെ റെക്കോർഡുകളിലേക്കും കളിയുടെ മൂന്ന് ഫോർമാറ്റുകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളിലേക്കും ഒന്ന് നോക്കമായിരുന്നു എന്നും ലീ പറഞ്ഞു.

Picsart 22 10 23 18 26 23 336

നിങ്ങൾക്ക് സെഞ്ച്വറികൾ ലഭിക്കാത്ത സമയങ്ങളുണ്ടാകും അല്ലെങ്കിൽ നിങ്ങൾക്ക് ഫിഫ്റ്റി ലഭിക്കാത്ത സമയങ്ങളും ഉണ്ടാകും. അതെല്ലാം പ്രൊഫഷണൽ സ്പോർട്സിന്റെ ഭാഗമാണ്. ബ്രെറ്റ് ലീ പറയുന്നു. വിരാട് കോഹ്‌ലി കളിയിലെ ഒരു ഇതിഹാസമാണെന്നും അദ്ദേഹത്തെ കൂടുതൽ നേരം താഴെ നിർത്താൻ ആർക്കും ആവില്ല എന്നും
ലീ കൂട്ടിച്ചേർത്തു.