വിരാട് കോഹ്ലി അനുഷ്ക ദമ്പതികൾക്ക് പെൺ കുഞ്ഞ്

Newsroom

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി അച്ഛനായി. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മ പെൺ കുഞ്ഞിന് ജന്മം നൽകിയതായി വിരാട് കോഹ്ലി അറിയിച്ചു. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തിലാണെന്നും കോഹ്ലി പറഞ്ഞു. എല്ലവരുടെയും സ്നേഹത്തിനും പ്രാർത്ഥനക്കും നന്ദി പറയുന്നതായും കോഹ്ലി ട്വിറ്ററിൽ കുറിച്ചു. തന്റെ ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായം തുടങ്ങുന്നത് സന്തോഷകരമായ കാര്യമാണെന്നും കോഹ്ലി പറഞ്ഞു.