ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തല്ലി കെടുത്തി കോഹ്ലിയും രഹാനെയും

Photo BCCI
- Advertisement -

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി കോഹ്ലിയും രഹാനെയും. ഒന്നാം ദിവസം ചായക്ക് വേണ്ടി പിരിയുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുത്തിട്ടുണ്ട്. 82 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ തകർച്ചയിലേക്ക് നീങ്ങുമെന്ന തോന്നിച്ച ഘട്ടത്തിൽ ക്രീസിലെത്തിയ കോഹ്ലി – രഹാനെ സഖ്യമാണ് ഇന്ത്യയെ രക്ഷിച്ചത്. 53 റൺസോടെ രഹാനെയും 51 റൺസോടെ കോഹ്ലിയുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 107 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ടോസ് നേടിയ ഇംഗ്ലണ്ട്  ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിഭിന്നമായി  ശ്രദ്ധയോടെയാണ് ഇന്ത്യൻ ഓപ്പണർമാരായ ധവാനും രാഹുലും മത്സരം തുടങ്ങിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തെങ്കിലും 5 റൺസിനിടെ രണ്ടു ഓപ്പണർമാരെയും പുറത്താക്കി വോക്‌സ് ഇന്ത്യക്ക് ശക്തമായി തിരിച്ചടി നൽകി. ധവാൻ 35 റൺസും രാഹുൽ 23 റൺസുമെടുത്താണ് പുറത്തായത്.

തുടർന്ന് വന്ന് പൂജാര കോഹ്ലിയെ കൂട്ടുപിടിച്ച് റൺസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും പൂജാരയെ പുറത്താക്കി വോക്‌സ് വീണ്ടും ഇന്ത്യക്ക് തിരിച്ചടി നൽകി. 14 റൺസാണ് പൂജാര എടുത്തത്. തുടർന്നാണ് ഇന്ത്യയുടെ രക്ഷക്കെത്തിയ രഹാനെ – കോഹ്ലി കൂട്ടുകെട്ട് ഇന്ത്യയുടെ സ്കോർ ചലിപ്പിച്ചത്.

Advertisement