കേരളത്തിന് വേണ്ടി ഒന്നിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ശ്രീജേഷ്

- Advertisement -

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളീയർക്ക് വേണ്ടി എല്ലാവരുമൊന്നിക്കണമെന്ന സന്ദേശം നൽകി ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി ആർ ശ്രീജേഷ്. ഏഷ്യൻ ഗെയിംസിലെ മത്സരത്തിന് മുന്നോടിയായുള്ള പ്രാക്ടീസ് സെഷന് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ താരം. കനത്ത മഴമൂലമുള്ള കാലാവസ്ഥ കെടുതികൾ കേരളത്തെ ആകെ ബാധിച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളം ജനതയ്ക്ക് എല്ലാ സഹായവും നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ക്യാപ്റ്റൻ ശ്രീജേഷ് മാത്രമല്ല പ്രളയക്കെടുതിയെ കുറിച്ച് സംസാരിച്ചത്. ഇന്ത്യൻ മുന്നേറ്റ നിര താരമായ എസ് വി സുനിലും തന്റെ ജന്മ നാടായ കുടഗിനെ കുറിച്ച് ആശങ്കാകുലനായി. കേരളത്തിലെ പോലെ തന്നെ മഴ കനത്ത നാശനഷ്ടം വരുത്തി വെച്ചിരിക്കുകയാണ് കുടഗിലും. ഇരു താരങ്ങളുടെയും ആശങ്കകളെ കുറിച്ച് പൂർണ ബോദ്ധ്യവനാണെന്നു പറഞ്ഞ ഇന്ത്യൻ കോച്ച് ഹരേന്ദ്ര സിംഗ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

Advertisement