ക്ലാസ്സന്‍ കൊടുങ്കാറ്റ്!!! ഏകദിനത്തിൽ നാനൂറിലധികം സ്കോര്‍ ഏറ്റവും അധികം നേടുന്ന ടീമായി ദക്ഷിണാഫ്രിക്ക

Sports Correspondent

Heinrichklassen
Download the Fanport app now!
Appstore Badge
Google Play Badge 1

ഏകദിന ക്രിക്കറ്റിൽ നാനൂറിന് മേലെയുള്ള സ്കോര്‍ ഏറ്റവും അധികം നേടുന്ന ടീമായി ദക്ഷിണാഫ്രിക്ക. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നാലാം ഏകദിനത്തിൽ 416/5 എന്ന സ്കോറാണ് ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് നേടിയത്. 83 പന്തിൽ 174 റൺസ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സന്റെ തകര്‍പ്പന്‍ ബാറ്റിംഗിനൊപ്പം ഡേവിഡ് മില്ലര്‍ പുറത്താകാതെ 45 പന്തിൽ നിന്ന് 82 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ക്വിന്റൺ ഡി കോക്ക് 45 റൺസും റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ 62 റൺസും നേടി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. ദക്ഷിണാഫ്രിക്ക ഇന്ത്യയെയാണ് ഈ റെക്കോര്‍ഡിൽ മറികടന്നത്. ഇന്ത്യ ആറ് തവണ 400ന് മേലെയുള്ള സ്കോര്‍ നേടിയിട്ടുള്ളപ്പോള്‍ ദക്ഷിണാഫ്രിക്ക ഇത് അഞ്ചാം തവണയാണ് ഈ നേട്ടം കൊയ്യുന്നത്.

ക്ലാസ്സന്‍ ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്തായപ്പോള്‍ ആറാം വിക്കറ്റിൽ ക്ലാസ്സന്‍ – മില്ലര്‍ കൂട്ടുകെട്ട് 222 റൺസാണ് 94 പന്തിൽ നേടിയത്.