ഇന്ത്യയ്ക്കെതിരെ 249 റൺസ് നേടി ദക്ഷിണാഫ്രിക്ക, അഞ്ചാം വിക്കറ്റിൽ 139 റൺസ് നേടി മില്ലര്‍ – ക്ലാസ്സന്‍ കൂട്ടുകെട്ട്

മഴ കാരണം 40 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 249 റൺസ് നേടി ദക്ഷിണാഫ്രിക്ക. 4 വിക്കറ്റ് നഷ്ടത്തിൽ ആണ് ഈ സ്കോര്‍ ദക്ഷിണാഫ്രിക്ക നേടിയത്. അഞ്ചാം വിക്കറ്റിൽ ക്ലാസ്സനും മില്ലറും ചേര്‍ന്ന് നേടിയ 139 റൺസാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക 110/4 എന്ന നിലയിലേക്ക് വീണിരുന്നു.

ഡേവിഡ് മില്ലര്‍(75*), ഹെയിന്‍റിച്ച് ക്ലാസ്സന്‍(74*), ക്വിന്റൺ ഡി കോക്ക്(48) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി റൺസ് കണ്ടെത്തിയത്. ഇന്ത്യയ്ക്കായി ശര്‍ദ്ധുൽ താക്കുര്‍ 2 വിക്കറ്റ് നേടി.