ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓപ്പണർ കെ.എൽ രാഹുൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാവും. പരിക്കിനെ തുടർന്ന് വൈസ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മ ടീമിൽ നിന്ന് പുറത്തായതിനെ തുടർന്നാണ് കെ.എൽ രാഹുൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് എത്തുന്നത്. ഉടൻ തന്നെ ബി.സി.സി.ഐ കെ.എൽ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കികൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ ദീർഘ കാലം ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന അജിങ്കെ രഹാനെയെ മാറ്റിയാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ചത്. എന്നാൽ മുംബൈയിൽ പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ രോഹിത് ശർമ്മ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. തുടർന്നാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായി കെ.എൽ രാഹുലിനെ നിയമിക്കാൻ ബി.സി.സി.ഐ ഒരുങ്ങുന്നത്.