കെ എൽ രാഹുൽ ആദ്യ രണ്ട് മത്സരങ്ങളിൽ നടത്തിയ മോശം പ്രകടനങ്ങൾ കാര്യമാക്കണ്ട എന്നും താരം ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ട താരമാണെന്നും മുൻ ഇന്ത്യൻ ഓപ്പണർ ഗംഭീർ. ഹോങ്കോങിനെതിരെ രാഹുൽ 39 പന്തിൽ 36 റൺസ് മാത്രം എടുത്തത് ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാൽ ആ ഇന്നിങ്സ് കൂടുത സ്വതന്ത്രമായി കളിക്കാൻ രാഹുലിന് ആത്മവിശ്വാസം നൽകും എന്ന് ഗംഭീർ പറഞ്ഞു.
ഹോങ്കോങിന് എതിരെ ഒരു വലിയ സിക്സ് കൂടെ രാഹുൽ അടിച്ചിരുന്നു എങ്കിൽ ഇന്നിങ്സിന്റെ വേഗത തന്നെ മാറുമായിരുന്നു. അത്രയും കഴിവുണ്ട് കെഎൽ രാഹുലിന്. ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് രോഹിത് ശർമ്മയെപ്പോലെയീ രോഹിതിനെക്കാൾ കൂടുതലോ കഴിവുകളുണ്ടെന്ന് ഞാൻ ആത്മവിശ്വാസത്തോടെ പറയും. ഗംഭീര അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹം അത് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ 39 പന്ത് കളത്തിൽ നിന്നത് കൊണ്ട് അടുത്ത മത്സരങ്ങളിൽ സ്വതന്ത്രമായി കളിക്കാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഗൗതം ഗംഭീർ സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയിൽ പറഞ്ഞു.
ലോകകപ്പിനോട് അടുക്കുമ്പോൾ താരങ്ങൾക്ക് സമ്മർദ്ദം അധികമാകുന്നത് സ്വാഭാവികമാണെന്നും ഗംഭീർ പറഞ്ഞു.