യുഎഇ ലീഗിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ടീം, പേര് അബു ദാബി നൈറ്റ് റൈഡേഴ്സ്

യുഎഇയിലെ ഏറ്റവും പുതിയ ടി20 ലീഗിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ടീം. ഇത് സംബന്ധിച്ച വിവരം യുഎഇ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിടുകയായിരുന്നു. അബു ദാബി ആസ്ഥാനമാക്കിയാണ് കെകെആര്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ടീമിനെ അബു ദാബി നൈറ്റ് റൈഡേഴ്സ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ആറ് ഫ്രാഞ്ചൈസികള്‍ അടങ്ങുന്ന ലീഗിൽ ഇതോടെ ആറ് ടീമുകളും ആയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം ആണ് ടൂര്‍ണ്ണമെന്റ് നടക്കുക. മുകേഷ് അംബാനി, ഗൗതം അദാനി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഗ്ലേസര്‍ കുടുംബം, ഡൽഹി ക്യാപിറ്റൽസിന്റെ കിരൺ കുമാര്‍ ഗ്രന്ഥി, കാപ്രി ഗ്ലോബലിന്റെ രാജേഷ് ശര്‍മ്മ എന്നിവരാണ് മറ്റു ഫ്രാഞ്ചൈസി ഉടമകള്‍.