യൂറി ടൈലമൻസിനായി ആഴ്സണൽ രംഗത്ത്

Images

ലെസ്റ്റർ സിറ്റിയുടെ താരമായ യൂറി ടൈലമൻസിനായി ആഴ്സണൽ രംഗത്ത്. ലെസ്റ്റർ സിറ്റിയിൽ ഒരു വർഷത്തെ കരാർ കൂടെ മാത്രമെ ടൈലമൻസിന് ബാക്കിയുള്ളൂ. അദ്ദേഹം ലെസ്റ്ററിൽ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് വിവരം. ആഴ്സണൽ കൂടാതെ സ്പർസും ടൈലമൻസിനായി വലവിരിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുന്ന ടീമിലേക്ക് താരം പോകാനാണ് സാധ്യത. 30 മില്യണോളം ട്രാൻസ്ഫർ തുക ആകും.

25കാരനായ ടൈലമൻസ് 2019 മുതൽ ലെസ്റ്ററിനൊപ്പം ഉണ്ട്. അന്ന് മുതൽ ലെസ്റ്ററിനായി വലിയ പ്രകടനങ്ങൾ താരം നടത്തുന്നുമുണ്ട്. 100ൽ അധികം മത്സരങ്ങൾ താരം ലെസ്റ്ററിനായി കളിച്ചു. മുമ്പ് ഫ്രഞ്ച് ക്ലബായ മൊണാക്കൊയുടെ താരമായിരുന്നു. ബെൽജിയം ദേശീയ ടീമിനായി 49 മത്സരങ്ങളു ടൈലമൻസ് കളിച്ചിട്ടുണ്ട്.