കിഡംബിയ്ക്കും ആദ്യ റൗണ്ടില്‍ പൊരുതി നേടിയ വിജയം, സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി

ആദ്യ ഗെയിം നഷ്ടമായ ശേഷം വിജയിച്ച് കയറി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. അയര്‍ലാണ്ട് താരം ഹാറ്റ് ഗുയെനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്ത് ഇന്നലെ വിജയം കരസ്ഥമാക്കിയത്. ആദ്യ ഗെയിമില്‍ 17-21 ന് പിറകില്‍ പോയ ശേഷം കിഡംബി 21-16നാണ് രണ്ടാം ഗെയിം വിജയിച്ചത്. മൂന്നാം ഗെയിമില്‍ എതിരാളിയ്ക്ക് യാതൊരു അവസരവും നല്‍കാതെ മത്സരം ഇന്ത്യന്‍ താരം പോക്കറ്റിലാക്കി. 66 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍ 17-21, 21-16, 21-6.

അതേ സമയം സമീര്‍ വര്‍മ്മയ്ക്ക് ആദ്യ റൗണ്ടില്‍ ഞെട്ടിയ്ക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 10ാം സീഡായ ഇന്ത്യന്‍ താരം ഇന്തോനേഷ്യയുടെ കുറഞ്ഞ റാങ്കുള്ള താരത്തോട് തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് സമീറിന്റെ തോല്‍വി. 62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-15, 15-21, 10-21.

Previous articleമിസോറാം സ്ട്രൈക്കർ ഗോകുലം കേരള എഫ് സിയിൽ
Next articleലിംഗാർഡ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബാധ്യത!!!