ഖവാജയുടെ മാരത്തൺ ഇന്നിംഗ്സ് തുടരുന്നു

കറാച്ചി ടെസ്റ്റിൽ ഓസ്ട്രേലിയ തങ്ങളുടെ ബാറ്റിംഗ് തുടരുന്നു. രണ്ടാം ദിവസം ആദ്യ സെഷൻ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഉസ്മാൻ ഖവാജയുടെ മാരത്തൺ ഇന്നിംഗ്സിന്റെ ബലത്തിൽ 332 റൺസ് നേടിയിട്ടുണ്ട്. 4 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

251/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഇന്ന് ഇതുവരെ 81 റൺസ് നേടാനായിട്ടുണ്ട്. 38 റൺസ് നേടിയ നൈറ്റ് വാച്ച്മാന്‍ നഥാൻ ലയൺ ആണ് ഇന്ന് പുറത്തായ ഓസ്ട്രേലിയന്‍ താരം. പുറത്താകുന്നതിന് മുമ്പ് നാലാം വിക്കറ്റിൽ 54 റൺസാണ് ലയൺ ഖവാജയ്ക്കൊപ്പം നേടിയത്. ഫഹീം അഷ്റഫ് ആണ് ലയണിനെ പുറത്താക്കിയത്.

Pakistanfaheem

155 റൺസുമായി ഖവാജയും 14 റൺസ് നേടി ട്രാവിസ് ഹെഡുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 28 റൺസാണ് ചേര്‍ത്തത്.