വമ്പൻ അട്ടിമറി, ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ലക്ഷ്യ സെൻ ജ‍ർമ്മൻ ഓപ്പൺ ഫൈനലിൽ

ജ‍ർമ്മൻ ഓപ്പൺ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെൻ. ഇന്നലെ നടന്ന സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ടോക്കിയോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവുമായ ഡെന്മാര്‍ക്കിന്റെ വിക്ടർ അക്സെൽസെന്നിനെ മൂന്ന് ഗെയിം ത്രില്ലറിലാണ് ലക്ഷ്യ വീഴ്ത്തിയത്.

ആദ്യ ഗെയിമിൽ 13-21ന് അനായാസ വിജയം നേടിയ ലക്ഷ്യയ്ക്ക് 12-21ന് രണ്ടാം ഗെയിമിൽ കാലിടറി. മൂന്നാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള ത്രില്ലർ പോരാട്ടം കണ്ടുവെങ്കിലും 22-20ന് മത്സരം ലക്ഷ്യ സ്വന്തമാക്കി. മൂന്നാം ഗെയിമിൽ ഒരു ഘട്ടത്തിൽ 9-16ന് ലക്ഷ്യ പിന്നിലായിരുന്നു. അവിടെ നിന്ന് സ്കോർ 19-19ൽ എത്തിച്ചാണ് താരം ഈ വമ്പൻ തിരിച്ചുവരവ് നടത്തിയത്.

സ്കോർ: 21-13,12-21,22-20