കീഗൻ പീറ്റേഴ്സൺ കൗണ്ടിയിലേക്ക്, കളിക്കുക ഡ‍ർഹത്തിന് വേണ്ടി

ദക്ഷിണാഫ്രിക്കൻ താരം കീഗൻ പീറ്റേഴ്സൺ 2022 കൗണ്ടി സീസണിൽ ഡ‍ർഹത്തിന് വേണ്ടി കളിക്കും. ഏഴ് കൗണ്ടി മത്സരങ്ങളിൽ ഡ‍ർഹത്തിനായി താരം കുപ്പായം അണിയും. കഴിഞ്ഞ വ‍ർഷം വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്.

ഇതിൽ ഇന്ത്യയ്ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളിൽ നിന്നുള്ള 276 റൺസും ഉള്‍പ്പെടുന്നു. എന്നാൽ കോവിഡ് ബാധിതനായതിനാൽ താരത്തിന് ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര നഷ്ടമാകുകയായിരുന്നു.