ജാഥവ് വിന്‍ഡീസിനെതിരെയുള്ള ഏകദിന ടീമിലേക്ക് തിരികെ എത്തി

- Advertisement -

ഫിറ്റ്നെസ് തെളിയിച്ചുവെങ്കിലും വിന്‍ഡീസിനെതിരെ പ്രഖ്യാപിച്ച അവസാന മൂന്ന് ഏകദിനങ്ങള്‍ക്കായുള്ള ടീമില്‍ ഇടം ലഭിയ്ക്കാതിരുന്ന കേധാര്‍ ജാഥവിനെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി സെലക്ടര്‍മാര്‍. താരം തന്നെ തിരഞ്ഞെടുക്കാത്തതിനുള്ള ആശ്ചര്യം പ്രകടമാക്കിയപ്പോള്‍ പരിക്കിന്റെ ചരിത്രം പരിഗണിച്ചാണ് ഈ ഒഴിവാക്കലെന്നാണ് എംഎസ്‍കെ പ്രസാദ് ആദ്യം അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നീട് ജാഥവിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരപ്രകാരം താരത്തെ 4, 5 ഏകദിനങ്ങളില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

Advertisement