രണ്ട് വിക്കറ്റ് നഷ്ടം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ സെഷനില്‍ 93 റണ്‍സ് നേടി ആതിഥേയര്‍

ഗോളിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണ സമയത്ത് 93/2 എന്ന നിലയില്‍ ശ്രീലങ്ക. മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം നല്‍കിയ ശേഷം ഓപ്പണര്‍മാരില്‍ ധനുഷ്ക ഗുണതിലകയെയാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. 26 റണ്‍സ് നേടിയ താരത്തെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ കൈകളില്‍ കാഗിസോ റബാഡ എത്തിക്കകുയായിരുന്നു.

രണ്ടാം വിക്കറ്റായി ധനന്‍ജയ ഡിസില്‍വയെ(11) തബ്രൈസ് ഷംസി പുറത്താക്കിയ ശേഷം ലങ്കന്‍ ഇന്നിംഗ്സിനെ ഓപ്പണര്‍ ദിമുത് കരുണാരത്നേയും(37*) കുശല്‍ മെന്‍ഡിസും(19*) ചേര്‍ന്ന് മുന്നോട്ട് നയിച്ചു. 26 ഓവറുകളില്‍ നിന്നാണ് 93 റണ്‍സ് ലങ്ക നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial