ഡെംബലെ അവസാനം ടീമിൽ, ബാഴ്സലോണ ബയേണ് എതിരായ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വെള്ളിയാഴ്ച നടക്കുന്ന നിർണായക പോരാട്ടത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ജർമ്മൻ ചാമ്പ്യന്മാരായ ബയേണിന്ര് ആണ് ബാഴ്സലോണ നേരിടുന്നത്. ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. പരിക്ക് കാരണം ഒരുപാട് കാലമായി ടീമിനൊപ്പം ഇല്ലായിരുന്ന ഡെംബലെ സ്ക്വാഡിൽ തിരികെ എത്തിയതാണ് ഏറ്റവും മികച്ച വാർത്ത.

ബാഴ്സക്കായി കളിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞ ആർതുർ ഈ മത്സരത്തിനായുള്ള സ്ക്വാഡിലും ഇല്ല. ബാഴ്സലോണ ബി സ്ക്വാഡിലെ ഒമ്പത് താരങ്ങളെ സെറ്റിയൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ രാത്രി 12.30നാണ് മത്സരം നടക്കുന്നത്‌. ഈ സീസണിലെ ബാഴ്സലോണയുടെ ഏക കിരീട പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്.