ദിനേശ് കാര്‍ത്തിക്കിനെയാണ് താന്‍ ധോണിയ്ക്കാള്‍ സ്വാഭാവിക വിക്കറ്റ് കീപ്പര്‍ ആയി കരുതുന്നതെന്ന് – സിംബാബ്‍വേ മുന്‍ വിക്കറ്റ് കീപ്പര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

എംഎസ് ധോണിയെക്കാള്‍ സ്വാഭാവിക വിക്കറ്റ് കീപ്പര്‍ ആയി താന്‍ കരുതുന്നത് ദിനേശ് കാര്‍ത്തിക്കിനെയാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ സിംബാബ്‍വേ വിക്കറ്റ് കീപ്പര്‍ തതെണ്ട തൈബു. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് എംഎസ് ധോണി. അത് പോലെ തന്നെ മൂന്ന് ഐസിസി കിരീടങ്ങളും നേടുന്ന ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി.

എന്നാല്‍ ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ആണെന്നും സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതാണ് താരത്തിന് വിനയായതെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ആ അഭിപ്രായമാണ് ഇപ്പോള്‍ തൈബുവും പങ്കുവെച്ചത്. കാര്‍ത്തിക്കാണ് കൂടുതല്‍ സ്വാഭാവികമായ വിക്കറ്റ് കീപ്പിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ളതെന്ന് സിംബാബ്‍വേ മുന്‍ താരം തൈബു പറഞ്ഞു.

ഇരുവര്‍ക്കൊപ്പവും താന്‍ കളിച്ചിട്ടുള്ളതിനാല്‍ രണ്ട് പേരുടെയും കീപ്പിംഗ് തനിക്ക് വീക്ഷിക്കുവാന്‍ സാധിച്ചിട്ടുള്ളതാണെന്നും തൈബു പറഞ്ഞു. ഇന്ത്യ എ സൈഡില്‍ കളിക്കുമ്പോളാണ് താന്‍ ആദ്യം ധോണിയെ കണ്ടത്, അന്ന് തനിക്ക് കാര്‍ത്തിക്കാണ് മികച്ച വിക്കറ്റ് കീപ്പറെന്നായിരുന്നു തോന്നലെന്ന് തൈബു പറഞ്ഞു. ബാറ്റിംഗിലും ടെക്നിക്കെല്ലാം കൂടുതല്‍ മികച്ചത് കാര്‍ത്തിക്കിന് തന്നെയാണെന്നാണ് തൈബു വ്യക്തമാക്കിയത്.

വ്യത്യസ്തമെങ്കിലും ധോണിയുടെ കീപ്പിംഗും ബാറ്റിംഗും ടീമിന് എന്നും ഗുണമായിട്ടുണ്ടെന്നും അതിനാല്‍ തന്നെ ധോണിയുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുക തന്നെ വേണെന്നും താരത്തിന്റെ സ്റ്റാറ്റ്സ് താരം എത്ര മഹത്തരമായ കളിക്കാരനാണെന്നും വ്യക്തമാക്കുന്നു എന്നും തൈബു അഭിപ്രായപ്പെട്ടു.