കപ്പ് ഫൈനലുകൾ പരാജയപ്പെട്ടതാണ് ലിവർപൂളിനെ മികച്ച ടീമാക്കി മാറ്റിയത്.

- Advertisement -

പരാജയങ്ങൾ ലിവർപൂളിനെ ശക്തരാക്കി മാറ്റിയത് എന്ന് ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സൺ. തുടർച്ചയായ രണ്ടു സീസണുകളിൽ യൂറോപ്പ ഫൈനലിലും ചാമ്പ്യൻസ് ലീഗ് ഫൈനലിലും ക്ലോപ്പിന്റെ ലിവർപൂൾ പരാജയപ്പെട്ടിരുന്നും അത് കഴിഞ്ഞ വന്ന അവസാന വർഷത്തെ ചാമ്പ്യൻസ് ലീഗ് ലിവർപൂൾ കിരീടം നേടുകയും ചെയ്തിരുന്നു. കപ്പ് ഫൈനലുകളിലെ പരാജയങ്ങൾ ലിവർപൂളിന്റെ വളർച്ചയിൽ വലിയ പങ്കുതന്നെ വഹിച്ചു എന്ന് ഹെൻഡേഴ്സൺ പറയുന്നു.

ഇങ്ങനെയുള്ള പരാജയങ്ങൾ വലിയ പാഠമായി മാറും. വിജയിക്കാൻ കൂടത് ഊർജ്ജവും ഈ പരാജയങ്ങൾ നൽകും. രണ്ട് പരാജയങ്ങളും കിരീടങ്ങൾ നേടിയെ അടങ്ങു എന്നൊരു മനോഭാവം താരങ്ങളിൽ എത്തിച്ചു. ഇതിന്റെ ഫലമാണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കണ്ടത് എന്നും ഹെൻഡേഴ്സൺ പറഞ്ഞു. പരാജയങ്ങളിൽ നിന്ന് കരകയറുന്നതാണ് ലിവർപൂൾ എന്ന ടീമിന്റെ പ്രധാന സവിശേഷത എന്നും ലിവർപൂൾ ക്യാപ്റ്റൻ പറഞ്ഞു.

Advertisement