കര്‍ണ്ണാടക ആഭ്യന്തര സീസണ്‍ ജൂലൈയില്‍ ആരംഭിക്കുവാന്‍ സാധ്യത

- Advertisement -

ജൂലൈയില്‍ തങ്ങളുടെ ആഭ്യന്തര സീസണ്‍ ആരംഭിക്കുവാനുള്ള ഒരുക്കങ്ങളുമായി കര്‍ണ്ണാടകം. കര്‍ണ്ണാടക സംസ്ഥാന അസോസ്സിയേഷന്‍ തങ്ങളുടെ ടൂര്‍ണ്ണമെന്റ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് ഷെഡ്യൂള്‍ തയ്യാറാക്കുകയാണെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം അസോസ്സിയേഷന്‍ പ്രസിഡന്റ് റോജര്‍ ബിന്നി സംസ്ഥാന കോച്ചുമാരോടും അക്കാഡമി സ്റ്റാഫുകളുമായി കൂടിയാലോചന നടത്തിയിരുന്നു.

കര്‍ണ്ണാടക പ്രീമിയര്‍ ലീഗും മറ്റു പല ടൂര്‍ണ്ണമെന്റുകളും ചുരുക്കും ടീമുകളെ വെച്ച് നടത്തുവാനും അസോസ്സിയേഷന്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ തന്നെ 16 ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന തിമ്മപ്പയ്യ ഓള്‍ ഇന്ത്യ ടൂര്‍ണ്ണമെന്റ് 12 ടീമുകളായി ചുരുക്കുമെന്നുമാണ് അറിയുന്നത്. പുറത്ത് നിന്നുള്ള ടീമുകളെ ഇത്തവണ പങ്കെടുപ്പിക്കാനാകുമോ എന്നത് സംശയത്തിലാണ്.

Advertisement