മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഒഡീഷയിൽ

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബോഡോ ഇനി ഒഡീഷ എഫ് സിയിൽ. ആസാം സ്വദേശിയായ യുവ പ്രതിഭ ബാവോറിങ്ഡാവോ ബോഡോയുടെ ഒഡീഷയിലേക്കുള്ള വരവ് ഔദ്യോഗികമായി. ഒഡീഷ സാമൂഹിക മാധ്യമങ്ങളിലൂടെ ബോഡോയെ സൈൻ ചെയ്തത് അറിയിച്ചു. രണ്ട് വർഷത്തെ കരാറിലാണ് ബോഡോ ഒഡീഷയിൽ എത്തുന്നത്.

നേരത്തെ നമ്മുടെ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള എന്നീ രണ്ടു ടീമുകൾക്കും ബോഡോ കളിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ക്ലബുകളിലും കാര്യമായി അവസരം ലഭിച്ചിരുന്നില്ല. 20കാരനായ ബോഡോ മുമ്പ് ചെന്നൈയിൻ,മിനേർവ പഞ്ചാബ്, ബെംഗളൂരു യുണൈറ്റഡ് എന്നീ ക്ലബുകളിലും കളിച്ചിട്ടുണ്ട്. മിനേർവയിൽ കളിച്ച സീസണിൽ മുംബൈ എഫ് സിക്കെതിരെ ബോഡോ നേടിയ ഗോൾ ഐലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററാക്കി അന്ന് ബോഡോയെ മാറ്റിയിരുന്നു.

അന്ന് ഗോൾ അടിക്കുമ്പോൾ 17 വയസ്സും മൂന്ന് മാസവും മാത്രമായിരുന്നു ബോഡോയുടെ പ്രായം. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗവുമായിട്ടുണ്ട് ബോഡോ.

Advertisement