ട്രാവുവിന്റെ യുവതാരവും ഇനി ഒഡീഷ എഫ് സിയിൽ

- Advertisement -

ട്രാവുവിന്റെ യുവ അറ്റാക്കിങ് താരം പ്രേംജിത് സിംഗിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. ഒഡീഷ പ്രേം ജിതിനെ സൈൻ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐ എസ് എൽ ക്ലബായ ഒഡീഷ, താരത്തിന് നാലു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. പ്രേം ജിതിന്റെ ആദ്യ ഐ എസ് എൽ ക്ലബാണ് ഒഡീഷ.

ഈ സീസൺ ഐലീഗിൽ ട്രാവുവിന്റെ സ്റ്റാർടിംഗ് ഇലവനിലെ സ്ഥിര സാന്നിദ്ധ്യമാണ് പ്രേംജിത്. 18കാരനായ താരം ഈ സീസണിൽ ഇതുവരെ 12 മത്സരങ്ങൾ ട്രാവുവിനായി കളിച്ചിട്ടുണ്ട്. ഒരു ഗോളും താരം നേടി. ഐസാളിനെതിരെ ആയിരുന്നു പ്രേംജിതിന്റെ ആദ്യ ലീഗ് ഗോൾ വന്നത്. മണിപ്പൂർ സ്വദേശിയായ താരം ഐ എസ് എല്ലിലും മികവ് തെളിയിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement