ലീഡ് തിരിച്ച് പിടിച്ച് ദക്ഷിണാഫ്രിക്ക, കറാച്ചി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

Sports Correspondent

കറാച്ചി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 378 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയപ്പോള്‍ ടീം 158 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് മത്സരത്തില്‍ നേടിയത്. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 187/4 എന്ന നിലയിലാണ് നില്‍ക്കുന്നത്. ടീമിന് 29 റണ്‍സിന്റെ ലീഡും കൈവശമുണ്ട്.

308/8 എന്ന നിലയില്‍ നിന്ന് അവസാന രണ്ട് വിക്കറ്റില്‍ പാക്കിസ്ഥാന്‍ 70 റണ്‍സ് ആണ് കൂട്ടിചേര്‍ത്തത്. ഹസന്‍ അലി(21), നൗമന്‍ അലി(24), യസീര്‍ ഷാ(38*) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിന് തുണയായത്. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡയും കേശവ് മഹാരാജും മൂന്നും നോര്‍ക്കിയ, എന്‍ഗിഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Yasirshahpakistan

രണ്ടാം ഇന്നിംഗ്സില്‍ എയ്ഡന്‍ മാര്‍ക്രം(74), റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(64) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. പാക്കിസ്ഥാന് വേണ്ടി യസീര്‍ ഷാ മൂന്ന് വിക്കറ്റ് നേടി.