“കിരീടത്തിന് ഒരുപാട് ദൂരെയാണ് ചെൽസി, ലക്ഷ്യം ടോപ് 4”

20210128 181237

ചെൽസിയുടെ പരിശീലകനായി ചുമതലയേറ്റ ടൂഹൽ ഈ സീസണിൽ ചെൽസി ലീഗ് കിരീടം ലക്ഷ്യമിടുന്നില്ല എന്ന് പറഞ്ഞു. ലീഗ് കിരീടം എന്നത് ചെൽസിക്ക് ഏറെ ദൂരെയാണ്. അതുകൊണ്ട് ഇപ്പോൾ തങ്ങളുടെ കയ്യെത്തുന്നതിലും ദൂരെയുള്ള കാര്യങ്ങൾക്കായി ശ്രമിച്ച് വഴിതെറ്റാൻ ഇല്ല എന്ന് ടൂഹൽ പറയുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത ആണ് ഇപ്പോൾ ലക്ഷ്യം. ഇപ്പോൾ ഉള്ള നിലയിൽ നിന്നും മെല്ലെ മെച്ചപ്പെടാൻ ആകും എന്നും ടൂഹൽ പറഞ്ഞു.

ചെൽസി എന്ന ടീമിൽ എത്തുമ്പോൾ ലീഗ് കിരീടത്തിനും ചാമ്പ്യൻസ് ലീഗ് കിരീടത്തിനും ഒക്കെ ആയി പോരാടേണ്ടി വരും എന്നത് സത്യമാണ്. അതിനൊക്കെ ടീമിനെ അധികം താമസിയാതെ ആകും എന്നും ടൂഹൽ പറഞ്ഞു. തനിക്ക് ഇപ്പോൾ ഉള്ള സ്ക്വാഡിൽ ഒരു ബലഹീനതയും കാണാൻ ആകുന്നില്ല എന്നും യുവതാരങ്ങളുടെയും പരിചയസമ്പത്തുള്ളവരുടെ ശരിയായ മിക്സ് ടീമിൽ ഉണ്ട് എന്നും ടൂഹൽ പറഞ്ഞു.

Previous article“സ്ഥിരത ഇല്ലാത്ത പ്രകടനം നടത്തിയാൽ യുണൈറ്റഡ് കിരീടത്തിലേക്ക് എത്തില്ല”
Next articleലീഡ് തിരിച്ച് പിടിച്ച് ദക്ഷിണാഫ്രിക്ക, കറാച്ചി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു