കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് പിറന്നാൾ ആഘോഷം, റൊണാൾഡോക്ക് എതിരെ അന്വേഷണം

20201223 061253
credit: Twitter

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാദത്തിൽ പെട്ടിരിക്കുകയാണ്‌. ഇറ്റലിയിൽ നിലവിലുള്ള കൊറോണ നിയമങ്ങൾ ലംഘിച്ച് റൊണാൾഡോ തന്റെ പങ്കാളിയായ ജോർജിന റോഡ്രിഗസിന്റെ പിറന്നാൾ ആഘോഷിച്ചതാണ് വിവാദമായത്. ഇതിനായി ടൂറിനിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് റൊണാൾഡോ പോയി എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റൊണാൾഡോയും റോഡ്രിഗസും പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ റോഡ്രിഗസ് പങ്കുവെച്ചതോടെയാണ് ഈ വാർത്ത പുറത്തുവന്നത്. വീഡിയോ റൊഡ്രിഗസ് ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. എന്തായാലും റൊണാൾഡോ പ്രൊട്ടോക്കോൾ ലംഘിച്ചത് തെളിഞ്ഞാൽ അദ്ദേഹത്തിനെതിരെ കടുത്ത നടപടി തന്നെ ഉണ്ടായേക്കും. ഇതുവരെ യുവന്റസ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Previous articleലീഡ് തിരിച്ച് പിടിച്ച് ദക്ഷിണാഫ്രിക്ക, കറാച്ചി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു
Next articleലങ്കന്‍ മുഖ്യ സെലക്ടര്‍ രാജി സമര്‍പ്പിച്ചു