ക്രിക്കറ്റ് അഡ്വൈസറി സ്ഥാനത്ത് നിന്ന് കപിൽ ദേവും രാജിവെച്ചു

ക്രിക്കറ്റ് അഡ്വൈസറി സ്ഥാനത്ത് നിന്ന് രാജി വെച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുത്ത ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ മേധാവിയായിരുന്നു കപിൽ ദേവ്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലെ മറ്റൊരു മെമ്പറായ ശാന്ത രംഗസ്വാമിയും തൽസ്ഥാനം രാജിവെച്ചിരുന്നു.

കഴിഞ്ഞ ദിവസം ഒന്നിൽ കൂടുതൽ ചുമതലകൾ വഹിക്കുന്നു എന്ന് പറഞ്ഞ് ബി.സി.സി.ഐ എത്തിക്സ് ഓഫീസർ ഡി.കെ ജെയിൻ കപിൽ ദേവിനും ക്രിക്കറ്റ് അഡ്വൈസറി അംഗങ്ങളായ അൻഷുമാൻ ഗെയ്ക്‌വാദിനും ശാന്ത രംഗസ്വാമിക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കപിലിന്റെ രാജി. ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെയും വനിതാ ടീമിന്റെ പരിശീലകനായി രാമനെയും നിയമിച്ചത് കപ്പലിന്റെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു.

Previous articleപ്രീസീസൺ പോരാട്ടത്തിൽ ഹൈദരബാദ് എഫ് സിക്ക് വിജയം
Next articleരാഹുൽ ബേകെയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്