പ്രീസീസൺ പോരാട്ടത്തിൽ ഹൈദരബാദ് എഫ് സിക്ക് വിജയം

ഐ എസ് എല്ലിലെ പുതിയ ടീമായ ഹൈദരബാദ് എഫ് സിക്ക് പ്രീസീസൺ പോരാട്ടത്തിൽ വിജയം. ഇന്ന് സൗഹൃദ മത്സരത്തിൽ ഐലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട ഹൈദരബാദ് എഫ് സി എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ റോബിൻ സിംഗ് ആണ് ഹൈദരബാദിന്റെ വിജയ ഗോൾ നേടിയത്.

മാർസെലീനോ ഇന്ന് ഹൈദരബാദിനായി കളത്തിൽ ഇറങ്ങിയിരുന്നു. മലയാളി യുവതാരം ഗനി നിഗം അഹമ്മദും ഹൈദരബാദ് എഫ് സി ലൈനപ്പിൽ ഉണ്ടായിരുന്നു. അടുത്ത സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ആകും ഹൈദരബാദ് നേരിടുക. പ്രീസീസണിൽ ചർച്ചിൽ ബ്രദേഴ്സിന് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്.

ഹൈദരബാദിന്റെ ലൈനപ്പ്;

Kamal, Guurtej, Mati, Sahil Panwar, Ashish, Nikhil, Adil, Gani, Shankar, Robin, Marcelino

Previous articleരോഹിത്തിന് അർദ്ധ സെഞ്ചുറി, ഇന്ത്യക്ക് മികച്ച തുടക്കം
Next articleക്രിക്കറ്റ് അഡ്വൈസറി സ്ഥാനത്ത് നിന്ന് കപിൽ ദേവും രാജിവെച്ചു