രാഹുൽ ബേകെയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം മത്സരത്തിൻ മുമ്പ് ഇന്ത്യക്ക് തിരിച്ചടി. റൈറ്റ് ബാക്കായ രാഹുൽ ബേകെയ്ക്ക് ഏറ്റ പരിക്കാണ് ഇന്ത്യൻ ക്യാമ്പിന് നിരാശ നൽകിയിരിക്കുന്നത്. ബെംഗളൂരു എഫ് സിക്ക് വേണ്ടി കളിക്കുമ്പോൾ ആണ് ബെഹ്കെയ്ക്ക് പരിക്കേറ്റത്. താരം ഇന്ത്യൻ ക്യാമ്പിനൊപ്പം ചേരുകയില്ല എന്ന് ഇന്ത്യൻ ടീം അറിയിച്ചു. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബെഹ്കെ കളിച്ചിരുന്നു.

ഒക്ടോബർ 15നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ബംഗ്ലാദേശിനെ ആകും ഇന്ത്യ നേരിടുക. രാഹുൽ ബെഹ്കെയ്ക്ക് പകരം ക്യാമ്പിലേക്ക് പുതിയ താരത്തെ എടുക്കുമോ എന്ന് വ്യക്തമല്ല. രണ്ട് മത്സരങ്ങളിൽ ഒരു പോയന്റ് ഉള്ള ഇന്ത്യ ആദ്യ വിജയമാണ് ബംഗ്ലാദേശിനെതിരെ ലക്ഷ്യമിടുന്നത്.

Previous articleക്രിക്കറ്റ് അഡ്വൈസറി സ്ഥാനത്ത് നിന്ന് കപിൽ ദേവും രാജിവെച്ചു
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഇടം കിട്ടാത്ത ജിതിൻ സന്തോഷ് ട്രോഫി ടീമിൽ