കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാവേണ്ടതില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ഒന്നിൽ കൂടുതൽ സ്ഥാനങ്ങൾ വഹിക്കുന്ന എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ബി.സി.സി.ഐ എത്തിക്സ് ഓഫിസർ ഡി.കെ ജെയിൻ കമ്മിറ്റി മെമ്പർമാരായ കപിൽ ദേവ്, അൻഷുമാൻ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവർക്ക് നോട്ടീസ് അയച്ചത്.
തുടർന്ന് ശാന്ത രംഗസാമി കമ്മിറ്റി ഓഫ് അഡ്വൈസറിയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റെർസ് അസോസിയേഷനിൽ നിന്നും രാജി വെച്ചിരുന്നു. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ഒരു ദിവസത്തേക്ക്ക് മാത്രമാണ് അവരെ നിയമിച്ചത് എന്നാണ് ബി.സി.സി.ഐ വിശദീകരണം. അത് കൊണ്ട് തന്നെ കപിൽ ദേവും സംഘവും ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാവേണ്ടതില്ലെന്നാണ് ബി.സി.സി.ഐ തീരുമാനം.