ലക്ഷദ്വീപ് വിദ്യാർത്ഥിയുടെ ഓർമ്മക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ച് കണ്ണൂർ യൂണിവേഴ്‌സിറ്റി

- Advertisement -

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ കായികവിദ്യാർത്ഥി ആയിരിക്കെ 6 വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട ലക്ഷദ്വീപ്, ആന്ത്രോത്ത് ദ്വീപ് സ്വദേശി അസീമിന്റെ ഓർമ്മക്ക് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ച് കണ്ണൂർ യൂണിവേഴ്‌സിറ്റി. അസീമിന്റെ ഓർമ്മ നിലനിർത്താൻ അസീമിന്റെ സുഹൃത്തുക്കളും മുൻ സഹപാഠികളും മുൻകൈ എടുത്തതാണ് ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിച്ചത്‌.

മികച്ച ക്രിക്കറ്റ് താരം കൂടിയായിരുന്നു അസീം. അസീം മെമ്മോറിയൽ ടൂർണമെന്റിന്റെ ഉത്ഘാടനം കണ്ണൂർ യൂണിവേഴ്‌സിറ്റി പ്രൊഫസറും ക്രിക്കറ്റ് പരിശീലകനുമായ ഡോ. സുരേഷ് കുട്ടിയാണ് ഇന്ന് നിർവഹിച്ചത്.

Advertisement