സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി മെഡല്‍ നേടി കെയിന്‍ വില്യംസണ്‍, ടെസ്റ്റ് താരവും

ന്യൂസിലാണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് വട്ടം സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി അവാര്‍ഡ് നേടുന്ന ആദ്യ താരമായി കെയിന്‍ വില്യംസണ്‍. ന്യൂസിലാണ്ട് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡാണ് റിച്ചാര്‍ഡ് ഹാഡ്‍ലി മെഡല്‍. റോസ് ടെയിലര്‍ രണ്ട് വട്ടവും ബ്രണ്ടന്‍ മക്കല്ലവും ട്രെന്റ് ബോള്‍ട്ടുമാണ് 2011ല്‍ ഈ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തുടങ്ങിയതിനു ശേഷം അവാര്‍ഡുകള്‍ നേടിയ താരങ്ങള്‍.

വര്‍ഷത്തെ ടെസ്റ്റ് താരമായും കെയിന്‍ വില്യംസണെ തിരഞ്ഞെടുക്കുകയായിരുന്നു. ടീമിനെ തുടരെ അഞ്ച് പരമ്പര വിജയത്തിലേക്ക് നയിച്ച വില്യംസണ്‍ രാജ്യത്തിനു വേണ്ടി 20 ടെസ്റ്റ് മത്സരം നേടുന്ന താരവുമായി മാറിയിരുന്നു. 2018ല്‍ 925 റണ്‍സാണ് 9 ടെസ്റ്റില്‍ നിന്ന് വില്യംസണ്‍ നേടിയത്. 21 ഏകദിനങ്ങളില്‍ നിന്ന് 838 റണ്‍സും 15 ടി20യില്‍ നിന്ന് 332 റണ്‍സുമാണ് 2018ല്‍ വില്യംസണ്‍ നേടിയത്.

അതേ സമയം വനിത വിഭാഗത്തില്‍ അമേലിയ കെര്‍ ഏകദിന താരമായും സോഫി ഡിവൈന്‍ വനിത ടി20 താരവുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.