ചെന്നൈയിനെ ചെന്നൈയിൽ ചെന്ന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ വിജയത്തോടെ അവസാനിച്ചു. ഇന്ന് ചെന്നൈയിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയരെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 39ആം മിനുട്ടിൽ പ്രഗ്യാൻ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ഈ സീസണിൽ സെക്കൻഡ് ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുന്ന രണ്ടാം മത്സരം മാത്രമാണിത്.

ബാക്കി ആറ് മത്സരങ്ങളും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. ഇന്നത്തെ മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന്റെ സീസണും അവസാനിച്ചു. 8 മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റുമായി ഗ്രൂപ്പിൽ മൂന്നാമതായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നിൽക്കുന്നത്. ഒരു മത്സരം ബാക്കിയുള്ള ഓസോൺ 19 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതുണ്ട്. 13 പോയന്റുമായി ഫതേഹ് ഹൈദരാബാദ് ആണ് രണ്ടാമത്.

Previous articleബയേൺ വിടും എന്ന് പോർച്ചുഗീസ് യുവതാരം
Next articleസര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി മെഡല്‍ നേടി കെയിന്‍ വില്യംസണ്‍, ടെസ്റ്റ് താരവും