ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിലേക്ക് വില്യംസൺ എത്തും – ഗാരി സ്റ്റെഡ്

കൈമുട്ടിന് പരിക്കേറ്റ കെയിന്‍ വില്യംസൺ ന്യൂസിലാണ്ടിന്റെ സമ്മര്‍ മുഴുവന്‍ കളത്തിൽ നിന്ന് വിട്ട് നിന്നുവെങ്കിലും താരം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ സമയത്തേക്ക് ടീമിലേക്ക് തിരികെ എത്തുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് ഗാരി സ്റ്റെഡ്.

ഇപ്പോള്‍ ഐപിഎലില്‍ സൺറൈസേഴ്സിന്റഎ നായകനായി കളിക്കുകയാണ് കെയിന്‍ വില്യംസൺ. ബംഗ്ലാദേശിനെതിരെ ന്യൂസിലാണ്ടിന്റെ നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് കെയിന്‍ വില്യംസൺ വിട്ട് നില്‍ക്കുകയാണ്.

വില്യംസണിന്റെ അഭാവത്തിൽ ടോം ലാഥം ആണ് ന്യൂസിലാണ്ടിനെ നയിക്കുന്നത്.