കെയിന്‍ വില്യംസണിന് ന്യൂസിലാണ്ടിന്റെ വരുന്ന പാക്കിസ്ഥാന്‍ പരമ്പരയിലെ മത്സരങ്ങള്‍ നഷ്ടമാകുവാന്‍ സാധ്യത

Kanewilliamson
- Advertisement -

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലെ ഏതാനും മത്സരങ്ങളില്‍ നിന്ന് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ വിട്ട് നിന്നേക്കാമെന്ന് പറഞ്ഞ് കോച്ച് ഗാരി സ്റ്റെഡ്. താരത്തിന്റെ കുഞ്ഞിന്റെ ജനനം ഡിസംബര്‍ മാസം മധ്യത്തോടു കൂടിയോ ഡിസംബര്‍ മാസം അവസാനത്തോടു കൂടിയോ നടക്കുവാന്‍ സാധ്യതയുള്ളതിനാല്‍ താരം പറ്റേര്‍ണിറ്റി ലീവില്‍ പോകുവാനുള്ള സാധ്യതയുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഡിസംബര്‍ 11ന് ആരംഭിയ്ക്കുന്ന വിന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിന് പുറമെ പാക്കിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ന്യൂസിലാണ്ട് ഇനി കളിക്കുവാനിരിക്കുന്നത്. ആദ്യ കുഞ്ഞിന്റെ ജനനം എന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിയ്ക്കുന്ന അവസരമാണെന്നും കെയിനിന് വിലയേറിയ കാര്യമായതിനാല്‍ തന്നെ താരം ഏതാനും മത്സരങ്ങളില്‍ വിട്ട് നില്‍ക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഗാരി സ്റ്റെഡ് വ്യക്തമാക്കി.

നമ്മളെല്ലാവരും ക്രിക്കറ്റര്‍മാരാണെങ്കിലും ജീവിതത്തില്‍ അതിലും വലിയ കാര്യങ്ങള്‍ വേറെയുണ്ടെന്നത് മനസ്സിലാക്കേണ്ടതുണ്ടെന്നും സ്റ്റെഡ് സൂചിപ്പിച്ചു.

Advertisement