കോഹ്‍ലിയെ മറികടന്ന് ഒന്നാം റാങ്ക്, വില്യംസണ്‍ കാത്തിരിക്കണം

വിരാട് കോഹ്‍ലിയെ മറികടന്ന് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കപ്പെട്ട കെയിന്‍ വില്യംസണ്‍ തന്റെ ആ നേട്ടത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. വിരാട് കോഹ്‍ലിയ്ക്ക് പിറകില്‍ ഏഴ് പോയിന്റ് മാത്രം അകലെ വരെ എത്തിയിരുന്നുവെങ്കിലും വെല്ലിംഗ്ടണ്‍ ടെസ്റ്റിനു ശേഷം വില്യംസണു പോയിന്റ് നഷ്ടപ്പെട്ടുവെന്നാണ് സൂചന. ക്രൈസ്റ്റ്ചര്‍ച്ചിലെ മൂന്നാം ടെസ്റ്റില്‍ പരിക്ക് മൂലം താരം പങ്കെടുക്കുവാനുള്ള സാധ്യത കുറവായതിനാല്‍ തന്നെ കോഹ്‍ലിയെ ഈ പരമ്പരയില്‍ മറികടക്കുക എന്നത് വില്യംസണ് അപ്രാപ്യമായ ദൗത്യമായിരിക്കും.

തന്റെ ഇരട്ട ശതകം നേടിയ റോസ് ടെയിലര്‍ 11 സ്ഥാനം മെച്ചപ്പെടുത്തി 13ാം റാങ്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. റോസ് ടെയിലറുടെ വെടിക്കെട്ട് പ്രകടനമാണ് രണ്ട് ദിവസം മഴ തടസ്സപ്പെടുത്തിയിട്ടും വെല്ലിംഗ്ടണില്‍ ഫലം ഉണ്ടാക്കുവാന്‍ ന്യൂസിലാണ്ടിനെ സഹായിച്ചത്.